Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ കാണാനില്ലെന്ന് പരാതി.

 


കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയര്‍ക്കുന്നം നീറിക്കാട് കീഴാട്ട് കാലായില്‍ രാജേഷ് കെ (53) യെ ആണ് കാണാതായത്.  ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം പോലീസ് കേസെടുത്തു. കഴിഞ്ഞ 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു എസ്.ഐ. എന്നാല്‍ ശനിയാഴ്ച രാത്രി വൈകിയും ഇദ്ദേഹം വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണില്‍ വിളിക്കുമ്പോള്‍ സ്വിച്ച് ഓഫ് എന്നാണ് രേഖപ്പെടുത്തുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അച്ചടക്ക നടപടികളുടെ ഭാഗമായി ഇദ്ദേഹത്തിന് നേരത്തെ മെമ്മോ നല്‍കിയിരുന്നതായി പറയപ്പെടുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.





Post a Comment

0 Comments