Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം.

 


കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക്  മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണം. വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. പാല കെഎസ്ആര്‍ടിസിയില്‍ കോട്ടയം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടന്നു.  അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍, സുരക്ഷിതമല്ലാത്ത ഓവര്‍ടേക്ക് , വാഹനങ്ങളുടെ ഡോര്‍ തുറന്നുവച്ച് ഓടിയ്ക്കുന്നത്  തുടങ്ങിയവ മൂലം കെഎസ്ആര്‍ടിസി ബസ്സുകള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവവുമായി മാറിയിട്ടുണ്ട്. നിയമം പാലിച്ച് വാഹനങ്ങള്‍ ഓടിക്കാത്തതും റോഡ് നിയമങ്ങളെ കുറിച്ചുള്ള അജ്ഞതയുമാണ് അപകടകാരണം എന്നാണ് അധികൃതരുടെ വിശദീകരണം. ബോധവല്‍ക്കരണ ക്ലാസില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ അപകടത്തില്‍പ്പെടുന്ന വീഡിയോയും പ്രദര്‍ശിപ്പിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളെ ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ സി ശ്യാമിന്റെ നിര്‍ദ്ദേശപ്രകാരമാണ്  ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചത് . അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍  ജോര്‍ജ് വര്‍ഗീസ് ക്ലാസ് നയിച്ചു.  മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആശാകുമാര്‍,  ATO അശോക് കുമാര്‍, ഡിപ്പോ എന്‍ജിനീയര്‍ ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി . 81 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ക്ലാസില്‍ പങ്കെടുത്തു.




Post a Comment

0 Comments