Breaking...

9/recent/ticker-posts

Header Ads Widget

ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു

 


പാലായില്‍ ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. പാലായില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിക്കു സര്‍വ്വീസ് പോകാന്‍ എത്തിയ ഡ്രൈവര്‍ പി കെ ബിജു (54) വാണ് മരിച്ചത്. എരുമേലി സ്വദേശിയായ ഇദ്ദേഹം ഡ്യൂട്ടി കാര്‍ഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്നു കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു ബിജു.




Post a Comment

0 Comments