Breaking...

9/recent/ticker-posts

Header Ads Widget

ബസ് സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രികനായ യുവാവിനു ദാരുണാന്ത്യം

 


എം.സി. റോഡില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രികനായ യുവാവിനു ദാരുണാന്ത്യം. എസ്.എച്ച്. മൗണ്ട് സ്വദേശി യു.എഫ്. ബബീഷാ(ണു മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ചൂട്ടുവേലി ജങ്ഷനിലായിരുന്നു അപകടം. ബബീഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍, പത്തനംതിട്ടയില്‍നിന്നു മൈസൂരുവിലേക്കു പോയ ബസ് തട്ടുകയായിരുന്നു. റോഡിലേക്കു വീണ ബബീഷിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ ബബീഷ് മരണമടഞ്ഞു. വിദേശത്തെ ജോലി മതിയാക്കി നാട്ടിലെത്തിയതായിരുന്നു ബബീഷ്. യു.കെയിലേക്കു പോകാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് അപകടം. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments