Breaking...

9/recent/ticker-posts

Header Ads Widget

പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

 


കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി.  കേരളത്തിലെ യുവതലമുറ ഒന്നാകെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിനും രാജ്യത്തിനും പുറത്തേക്ക് ഒഴുകുന്നത് ഇതുകൊണ്ടാണൊണെന്ന് അദ്ദേഹം പറഞ്ഞു.  കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ സാദരം പ്രതിഭാ സംഗമത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മാര്‍ട്ടിന്‍ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. ബിജു പുന്നത്താനം അഡ്വ. ജോര്‍ജ് പയസ്,  സെബാസ്റ്റ്യന്‍ ജോയി, വി കെ സുരേന്ദ്രന്‍, ഉല്ലാസ് വി.കെ, ആഷിന്‍ അനില്‍, ആന്‍സമ്മ സാബു, അഡ്വ. ജിതിന്‍ ജോര്‍ജ്, കെ വി മാത്യു, സാബു തെങ്ങുംപള്ളി,  ഷാരോണ്‍ മാര്‍ട്ടിന്‍,  ജോസ് ജോസഫ് പി, നവീന്‍ മാര്‍ട്ടിന്‍, ഇമ്മാനുവല്‍ ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments