Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലാ പോലീസിന്റെ പരിസ്ഥിതി ദിനാചരണം

 


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടന്ന വൃക്ഷത്തൈനടലിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ഐ.പി.എസ് വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാരെയും, എസ്.എച്ച്.ഓമാരെയും, മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും  ഉള്‍പ്പെടുത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിവിധ ഇനത്തില്‍പ്പെട്ട ഫലവൃക്ഷങ്ങളുടെ 74 തൈകളാണ് പരേഡ് ഗ്രൗണ്ടിന്റെ വശങ്ങളിലായി നട്ടുപിടിപ്പിച്ചത്.  ഓരോ വ്യക്തികളും അവരവരുടെ പേരുകള്‍ ആലേഖനം ചെയ്ത വൃക്ഷത്തൈകളാണ് നട്ടത്.  വൃക്ഷ തൈകള്‍ സംരക്ഷിക്കുന്നതിനും, അവ നശിച്ചു പോകാതെ പരിപാലിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനമാവുകയും, ഇങ്ങനെ പ്രകൃതി സ്‌നേഹം വളര്‍ത്തിയെടുക്കുന്നതിനും, ഇത് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ജില്ലാ പോലീസ് ഇത്തരത്തില്‍ സംഘടിപ്പിച്ചതെന്നും  എസ്.പി പറഞ്ഞു. ചടങ്ങില്‍ അഡീഷണല്‍ എസ്.പി വി.സുഗതന്‍, ജില്ലയിലെ മറ്റ് ഡിവൈഎസ്പി മാര്‍, എസ്.എച്ച്.ഓ മാര്‍ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

 


Post a Comment

0 Comments