Breaking...

9/recent/ticker-posts

Header Ads Widget

കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കണമെന്ന് സജി മഞ്ഞക്കടമ്പില്‍

 


കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് ജോലി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. വിദേശത്ത് ജോലി ചെയ്തിട്ടും ഇനിയും വീട് നിര്‍മ്മാണം പോലും പൂര്‍ത്തികരിക്കാന്‍ സാധിക്കാത്തവരുടെ കുടുംബത്തിന് വീട് വച്ചുകൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സജി  മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. മരണമടഞ്ഞവരുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം കോട്ടയം റോട്ടറി ഹാളില്‍ നടന്ന കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ബാലുജി വെള്ളിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളി കുന്നം, ട്രഷര്‍ റോയി ജോസ്, അഡ്വ സെബാസ്റ്റ്യന്‍ വി.എസ്, അഡ്വ മഞ്ചു കെ നായര്‍ , ശിവപ്രസാദ് ഇരവിമംഗലം, കോട്ടയം ജോണി , ലവ്ജിന്‍ മാളിയേക്കല്‍, രാജേഷ് ഉമ്മന്‍ കോശി, ഗണേഷ് ഏറ്റുമാനൂര്‍, എസ് രാമചന്ദ്രപിള്ള, സാജന്‍ കെ.ഡി, ഷാജു മഞ്ഞില, ഉണ്ണികൃഷ്ണന്‍ കെ, സാബു മുട്ടത്ത്, എം ഫല്‍ഗുണന്‍, ആര്‍ സനല്‍ കുമാര്‍, ടോമി താണോലില്‍, മനോജ് മാടപ്പള്ളി, വി.കെ ഗോപകുമാര്‍,  സുരേഷ് കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments