Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റെഫിന്‍ എബ്രഹാം സാബുവിന്റെ മൃതദേഹം സംസ്‌കരിച്ചു.

 


കുവൈറ്റില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ സ്റ്റെഫിന്‍ എബ്രഹാം സാബുവിന്റെ മൃതദേഹം സംസ്‌കരിച്ചു. തിങ്കളാഴ്ച രാവിലെ 7ന് കോട്ടയം മന്ദിരം ആശുപത്രി മോര്‍ച്ചറിയില്‍ നിന്നുമാണ് സ്റ്റെഫിന്റെ മൃതദേഹം പേരാമ്പ്ര കുന്നിലെ വീട്ടിലെത്തിച്ചത്. സെന്റ്‌മേരിസ് സിംഹാസന പള്ളിയുടെ ഓഡിറ്റോറിയത്തില്‍  പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ജനപ്രതിനിധികളും പൊതുജനങ്ങളുമടക്കം നിരവധി പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. കെ.ജി എബ്രഹാം അടക്കമുള്ളവരും സ്റ്റെഫിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പാമ്പാടിയില്‍ എത്തിയിരുന്നു. ഉച്ചക്ക് 1:30ന്  ആരംഭിച്ച സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഐപിസി ബഥേല്‍ സഭയുടെ ഒമ്പതാം മൈലിലുള്ള സെമിത്തേരിയില്‍  സംസ്‌കാരകര്‍മ്മങ്ങള്‍ നടന്നു.




Post a Comment

0 Comments