Breaking...

9/recent/ticker-posts

Header Ads Widget

ലാബ് അസിസ്റ്റന്റ് മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ഡോ. എന്‍ ജയരാജ് എംഎല്‍എ

 


ഹയര്‍ സെക്കന്‍ഡറി  ഹൈസ്‌കൂള്‍ ലയനവുമായി ബന്ധപ്പെട്ട് ലാബ് അസിസ്റ്റന്റ് മാരുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് പ്രൊഫ. ഡോ. എന്‍ ജയരാജ് എംഎല്‍എ ആവശ്യപ്പെട്ടു. ഓള്‍ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷന്‍  കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  എ കെ പി എല്‍ എ കോട്ടയം ജില്ലാ പ്രസിഡണ്ട് ബൈജൂ സ്‌കറിയ അധ്യക്ഷനായിരുന്നു. നൈറ്റ് വാച്ച്മാന്‍ പ്രതിസന്ധിയും ലയനത്തോടനുബന്ധിച്ചുള്ള ആവശ്യങ്ങളും പരിഹരിക്കണമെന്നും എ കെ പി എല്‍ എ കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  സംസ്ഥാന ജില്ലാ ഭാരവാഹികളെയും, അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ആദരിച്ചു. ഹയര്‍സെക്കന്‍ഡറി മുന്‍ ആര്‍ ഡി ഡി, കെ. ആര്‍. ഗിരിജ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജോണ്‍സി ജേക്കബ്, സുമേഷ് കാഞ്ഞിരം, സജി തോമസ്, സൈനുദ്ദീന്‍ പി എ, മനോജ് കുമാര്‍ കെ. കെ., രാഹുല്‍ മറ്റക്കര, സജേഷ് കുമാര്‍, ജോസഫ് കുര്യന്‍, എന്നിവര്‍ പ്രസംഗിച്ചു. സേവനത്തില്‍ നിന്നും വിരമിക്കുന്ന അംഗങ്ങളെ ആദരിച്ചു. പുതിയ ഭാരവാഹികളെയും  സമ്മേളനം തിരഞ്ഞെടുത്തു.




Post a Comment

0 Comments