Breaking...

9/recent/ticker-posts

Header Ads Widget

ലോക പരിസ്ഥിതി ദിനചാരണം നടത്തി

 


ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും ഇടമറുക് സെന്റ്  ആന്റണിസ് യുപി സ്‌കൂളും സംയുക്തമായി ലോക പരിസ്ഥിതി ദിനചാരണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ആന്റണി ഇരുവേലിക്കുന്നേലിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെറ്റോ ജോസ് ഉദ്ഘാടനം ചെയ്തു.  ലയണ്‍സ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അനിലാ എസ് എച്ച്, ക്ലബ് പ്രസിഡന്റ് മനോജ് പരവരാകത്ത്, സെക്രട്ടറി മനേഷ് കല്ലറക്കല്‍, റ്റിറ്റോ മാത്യു തെക്കേല്‍,  പ്രൊഫസര്‍ റോയി കടപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  വിദ്യാര്‍ത്ഥികള്‍ക്ക്  വൃക്ഷ തൈകളും നോട്ട് ബുക്കുകളും വിതരണം ചെയ്തു.




Post a Comment

0 Comments