കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് ഹാളില്‍ നടന്നു. P.D.G ജോര്‍ജ് ചെറിയാന്‍ ഇന്‍സ്റ്റാളിംഗ് ഓഫീസറായിരുന്നു. V. A സെബാസ്റ്റ്യന്‍ വലിയkുന്നേല്‍ അധ്യക്ഷനായിരുന്നു. ബzന്നി തോമസ് തയ്യില്‍ റിപ്പോര്‍ട്ട് അവതരfപ്പിച്ചു. ബിന്നി മാത്യു ചോക്കാട്ട് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. ബൈജു V R നന്ദനം മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ലയണ്‍സ് ക്ലബ് ഈ വര്‍ഷം നടപ്പാക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ നിര്‍വഹിച്ചു. കുഞ്ഞച്ചന്‍ മിഷനറി ഭവനുള്ള സംഭാവനയും പെണ്‍കുട്ടികള്‍ക്കുള്ള സൈക്കിള്‍ വിതരണവും ലയണ്‍സ് ഡിസ്ടിക്ട് ചീഫ് അഡൈ്വസര്‍ ഡോ. സണ്ണി അഗസ്റ്റ്യന്‍ നിര്‍വഹിച്ചു. നെഫ്രോ കെയര്‍ സഹായ വിതരണം പഞ്ചായത്തംഗം ജയ്‌സണ്‍ പുത്തന്‍കണ്ടവും, സ്‌കൂള്‍ബാഗ് വിതരണം R.K ബിജുവും മെഡികാര്‍ഡ് വിതരണം B ഹരിദാസും നിര്‍വഹിച്ചു. നിക്‌സണ്‍ KC അറയ്ക്കല്‍ പ്രസിഡന്റും ഹാന്‍സ് അഗസ്റ്റ്യന്‍ പൂവത്തുങ്കല്‍ സെക്രട്ടറിയും റോയി ഫ്രാന്‍സിസ് താന്നിക്കമറ്റത്തില്‍ ട്രഷററുമായ 2024-25 ലെ പുതിയ ഭാരവാഹികളുടെ ഇന്‍സ്റ്റലേഷനാണ് നടന്നത്.
0 Comments