ലയണ്‍സ് ക്ലബ് ഓഫ് ടെംമ്പിള്‍ ടൗണ്‍ രാമപുരം ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും രാമപുരം മൈക്കിള്‍ പ്ലാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സേവന പദ്ധതികളുടെ ഉദ്ഘാടനം ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ബി. സി ലാല്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റാലേഷന്‍ ഓഫീസര്‍ എം.ജെ.എഫ്. തോമസ് ജോസിന്റെ നേതൃത്വത്തില്‍ മനോജ് കുമാര്‍ കെ പ്രസിഡന്റ്, സെക്രട്ടറി കേണല്‍ കെ എന്‍ വി ആചാരി ,അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീനാഥ് വി , ട്രഷറര്‍ അനില്‍കുമാര്‍ കെ പി എന്നീ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു, റീജിയന്‍ ചെയര്‍ പേഴ്‌സണ്‍ മനോജ് ടി എന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. വിഷന്‍ കെയര്‍ പ്രോജക്ടിന്റെ ഭാഗമായി നേത്ര പരിശോധന ക്യാമ്പ്, സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം, ജാനകി ബാലികശ്രമത്തിനു ഹംഗര്‍ റിലീഫ് പ്രോജക്ടിന്റെ ഭാഗമായി 48000 രൂപ എന്നിവ ഈ വര്‍ഷം നടപ്പാക്കുന്ന പ്രൊജെക്ടുകളാണ്.
0 Comments