Breaking...

9/recent/ticker-posts

Header Ads Widget

പുരുഷന്മാര്‍ക്ക് സൗജന്യ ഹെല്‍ത്ത് പാക്കേജ് നല്‍കി.

 


കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലില്‍ മെന്‍സ് ഹെല്‍ത്ത് വീക്കിന്റെ ഭാഗമായി പുരുഷന്മാര്‍ക്ക്  സൗജന്യ ഹെല്‍ത്ത് പാക്കേജ് നല്‍കി. പലപ്പോഴും അവഗണിക്കുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്ന പുരുഷന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കുക എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ എല്‍ എം ഹോസ്പിറ്റല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് സംഘടിപ്പിച്ചത്.   ജൂണ്‍ 14 ന്  നേരിട്ട് ഹോസ്പിറ്റലിലെത്തിയ ആദ്യത്തെ 101 പുരുഷന്‍മാര്‍ക്ക് സൗജന്യ ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷനും ടെസ്റ്റുകളുമാണ് നല്‍കിയത്. പരിപാടിക്ക് പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും ആദ്യ മണിക്കൂറുകളില്‍ തന്നെ പാക്കേജ് പൂര്‍ത്തിയായെന്നും എല്‍ എല്‍ എം ഹോസ്പിറ്റല്‍  മാനേജ്മെന്റ് അറിയിച്ചു.  എല്‍ എല്‍ എം ഹോസ്പിറ്റലും നഴ്‌സിംഗ് കോളേജ് എന്നിവയും സംയുക്തമായി ലോക രക്തദാന ദിനാചരണവും രക്തദാനവും സംഘടിപ്പിച്ചു.  കിടങ്ങൂര്‍ CI സതികുമാര്‍ ഉദ്ഘാടനം ചെയ്തു ഡോ. സ്റ്റെഫി സന്ദേശം നല്‍കി ക്രിസ്റ്റീന അഹല്യ എന്നിവര്‍ പ്രസംഗിച്ചു. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളുടെ സ്‌കിറ്റും കലാപരിപാടികളും നടന്നു




Post a Comment

0 Comments