Breaking...

9/recent/ticker-posts

Header Ads Widget

ലോറി തോട്ടിലേക്ക് ചെരിഞ്ഞു

 


കുമരകത്ത് കോണത്താറ്റു പാലത്തിന് പകരം ഗതാഗതത്തിനായി നിര്‍മ്മിച്ച താല്ക്കാലിക ബണ്ടിന് സമീപം കുഴിയില്‍ ഇറങ്ങി തോട്ടിലേക്ക് ചെരിഞ്ഞ വലിയ ലോറിക്ക് താങ്ങായത് നെല്ലിമരം. ബണ്ട് റോഡില്‍ നിന്ന് ആശുപത്രി റോഡിലേക്ക് തിരിയുന്നതിനിടയിലാണ് വ്യാവാഴ്ച രാവിെ ലോറി കുഴിയിലിറങ്ങി തോട്ടിലേക്ക് ചെരിഞ്ഞത്. അര മണിക്കൂറിലേറെ ഇവിടെ ഗതാഗത തടസ്സം അനുഭവപ്പെട്ടു.  വാര്‍ഡുമെമ്പര്‍ ദിവ്യാ ദാമോദരന്റെ നേതൃത്വത്തില്‍ കല്ലുകളിട്ട് കുഴി നികത്തി വാഹനം പിന്നോട്ട് കയറ്റുകയായിരുന്നു. ഈ വളവിലെ കുഴി അടയ്ക്കണമെന്ന് പല തവണ പാലത്തിന്റെ പ്രവേശന പാത നിര്‍മ്മാണം നടത്തുന്ന കമ്പനിയോടാവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.




Post a Comment

0 Comments