Breaking...

9/recent/ticker-posts

Header Ads Widget

മേഖലാതല ആഘോഷങ്ങള്‍ കിടങ്ങൂര്‍ ഗവണ്‍മെന്റ് എല്‍ പി ജി സ്‌കൂളില്‍

 


വായന പക്ഷാചരണത്തിന്റെ മീനച്ചിൽ താലൂക് മേഖലാതല ആഘോഷങ്ങള്‍ക്ക് കിടങ്ങൂര്‍ ഗവണ്‍മെന്റ് എല്‍ പി ജി സ്‌കൂളില്‍ തുടക്കമായി. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണന്‍ വായന പക്ഷാചരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ടസ് ജിജി മാത്യു അധ്യക്ഷയായിരുന്നു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തോമസ് മാളിയേക്കല്‍ മുഖ്യാതിഥിയായിരുന്നു. താലൂക് ലൈബ്രറി കൗണ്‍സിലും കിടങ്ങൂര്‍ പി.കെ. വി വനിതാ ലൈബ്രറിയും സ്‌കൂളുമായ് ചേര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ താലൂക്ക് കൗണ്‍സിലര്‍ വി.ജി ലീല, സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മയൂഖ ആര്‍ നാഥ്  എന്നിവര്‍ വായന സന്ദേശം നല്‍കി.  കെ.എന്‍. സുകുമാരന്‍ മാസ്റ്റര്‍ വായന വര്‍ഷോത്സവം കവിതാലാപന പരിപാടിയ്ക്ക്  നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് അംഗം വിജയന്‍, എം.പി.റ്റി.എ പ്രസിഡന്റ്  ആതിര രാജേഷ്, ലൈബ്രേറിയൻ ജ്യോതി സിനു തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.കെ.വി വനിതാ ലൈബ്രറിയും സ്‌കൂളും ഒത്തു ചേര്‍ന്ന് കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ കൈമാറുന്നതിനുള്ള വിജ്ഞാന രശ്മി പദ്ധതി പ്രഖ്യാപനവും പുസ്തക പ്രദര്‍ശനവും നടന്നു.




Post a Comment

0 Comments