Breaking...

9/recent/ticker-posts

Header Ads Widget

മഹാകവി പാലാ ചരമവാര്‍ഷിക സ്മൃതി സംഗമവും കവിയരങ്ങും

 


മഹാകവി പാലാ നാരായണന്‍ നായരുടെ പതിനഞ്ചാം ചരമവാര്‍ഷിക സ്മൃതി സംഗമവും കവിയരങ്ങും നടന്നു.  മഹാകവി പാലാ പബ്ലിക് ലൈബ്രറി ഹാളില്‍ രവിപുലിയന്നൂരിന്റെ അദ്ധ്യക്ഷതയില്‍ ഡോ.രാജു വള്ളികുന്നം ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. മലയാള കാല്പനിക ഭാവനയെ നവീകരിച്ച കവിയായിരുന്നു പാലാ നാരായണന്‍ നായര്‍ എന്ന് കവിയും എം.ജി.യൂണിവേഴ്‌സിററി മുന്‍ രജിസ്ട്രാറുമായ ഡോ.രാജുവള്ളികുന്നം. വള്ളത്തോള്‍ക്കവിതയിലൂടെ സ്വായത്തമായ ഭാവഗീതത്തെ നവീകരിക്കുകയായിരുന്നു പാലാ തന്റെ കവിതകളിലൂടെ. മഹാകവി പാലായുടെ പതിനഞ്ചാം ചരമവാര്‍ഷിക ത്തോടനുബന്ധിച്ച് സഹൃദയ സമിതി യുഗം പാലാ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പാലാ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സഹൃദയസമിതി അദ്ധ്യക്ഷന്‍ രവി പുലിയന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു.മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി കെ ഫ്രാന്‍സിസ്,രാജ്‌മോഹന്‍ നായര്‍ മുണ്ടമററം, പി.ആര്‍.വേണുഗോപാല്‍ രവി പാലാ, മധുസൂദനന്‍, ശിവദാസ് പുലിയന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് കവിയരങ്ങില്‍ ഡോ.പി.എന്‍.രാഘവന്‍, ചാക്കോ സി പൊരിയത്ത്,ജോണി പ്‌ളാത്തോട്ടം, വിനയകുമാര്‍, രാഗേഷ് മോഹന്‍, രാജു അരീക്കര,രവിനെടിയാമററം, സുഷമരവീന്ദ്രന്‍ ആര്‍.കെ.വള്ളിച്ചിറ ജോസാന്റണി തുടങ്ങിയവര്‍പങ്കെടുത്തു





Post a Comment

0 Comments