Breaking...

9/recent/ticker-posts

Header Ads Widget

ഹൈടെക് നഴ്സറി ക്ലാസ്സ് റൂം യാഥാര്‍ത്ഥ്യമായി.

 



കോട്ടയം മാങ്ങാനം എല്‍പി സ്‌കൂളില്‍ കാനം ലാറ്റക്സിന്റെയും കോട്ടയം ഇന്നര്‍വീല്‍ ക്ലബിന്റെയും സഹകരണത്തില്‍ ഹൈടെക് നഴ്സറി ക്ലാസ്സ് റൂം യാഥാര്‍ത്ഥ്യമായി. 3.50 ലക്ഷം രൂപ ചിലവിലാണ് ഹൈടെക് നഴ്സറി ക്ലാസ്സ് ഒരുക്കിയത്. കാനം ലാറ്റക്സ് മാനേജിംഗ് പാര്‍ട്ണറും കോട്ടയം ഇന്നര്‍വീല്‍ ക്ലബ് പ്രസിഡന്റുമായ തളിത എബ്രഹാം ക്ലാസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിജയപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെംബര്‍ ബിജു പി.റ്റി. ഐടി ഉപകരണങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ജോണ്‍ മത്തായി അധ്യക്ഷനായിരുന്നു.  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു റ്റി. കുര്യന്‍, പിടിഎ വൈസ് പ്രസിഡന്റ് ദീപ്തി സാനു, ഷീജ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. നഴ്സറി ക്ലാസ്സിലെ നവാഗതര്‍ അസി. വികാരി റവ. ജോജി ഉമ്മന്‍ ഫിലിപ്പിനൊപ്പം അക്ഷരദീപം തെളിയിച്ചു. പിറ്റിഎ പ്രസിഡന്റ് അജേഷ് തോമസ് നവാഗതര്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു.




Post a Comment

0 Comments