ജീര്‍ണ്ണാവസ്ഥയില്‍, ടാര്‍പോളിന്‍ പൊതിഞ്ഞ വീട്ടില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ കളത്തൂകുന്നേല്‍ സൗമ്യയ്ക്കും കുട്ടികള്‍ക്കും കുറുപ്പന്തറ എസ്എന്‍ഡിപി ശാഖാ യോഗം വാസയോഗ്യമായ വീട് നിര്‍മ്മിച്ചു നല്‍കി. ഒന്നര മാസക്കാലം കൊണ്ടാണ് 482 സ്‌ക്വയര്‍ ഫീറ്റ് ഉള്ള വാര്‍ക്ക വീട് ഇവര്‍ക്കായി കുറുപ്പന്തറ എസ്എന്‍ഡിപി ശാഖ നിര്‍മ്മിച്ചു നല്‍കിയത്. സൗമ്യയുടെ ഭര്‍ത്താവ് രാജേഷ് എന്ന കുഞ്ഞുമോന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ ജീവിതം ദുരിത പൂര്‍ണമായിരുന്നു. ഇതേത്തുടര്‍ന്നാണ് ശാഖാ യോഗം പ്രവര്‍ത്തകര്‍ വീട് നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങിയത്. സമുദായ സ്‌നേഹികളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ പതിനൊന്നര ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഞായറാഴ്ച രാവിലെ കുറുപ്പന്തറ എസ്എന്‍ഡിപി ശാഖ യോഗം പ്രസിഡണ്ട് സാലുവന്‍ തച്ചേല്‍, വൈസ് പ്രസിഡണ്ട് രാംദാസ് പാറ്റാം കുന്നേല്‍, സെക്രട്ടറി അനീഷ് തിലക് എന്നിവര്‍ ചേര്‍ന്നാണ് വീടിന്റെ താക്കോല്‍ദാന കര്‍മ്മം നിര്‍വഹിച്ചത്. കടുത്തുരുത്തി എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡണ്ട് പ്രസാദ് ആരിശേരില്‍, വൈസ് പ്രസിഡണ്ട് കിഷോര്‍ കുമാര്‍, ജനപ്രതിനിധികളായ സി.എം.ജോര്‍ജ്, സുനു ജോര്‍ജ്, വിവിധ രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. എന്‍ജിനീയര്‍മാരെയും സംഭാവന നല്‍കിയ വ്യക്തിത്വങ്ങളെയും വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും ചടങ്ങില്‍ ആചരിച്ചു.
0 Comments