ഒരു ദേശത്തിന്റെ സാഹിത്യകാരന്മാരെ ഒരു വേദിയില്‍ ഒന്നിച്ചു ചേര്‍ത്ത് മണ്ണയ്ക്കനാട് മന്നേവാസ് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച സാഹിത്യകാര സംഗമം ശ്രദ്ധേയമായി. വായനാപക്ഷാ ചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗമത്തില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെയും സമീപദേശങ്ങളിലെയും ഇരുപതിലധികം സാഹിത്യ രചയിതാക്കളാണ് പങ്കെടുത്തത്. മണ്ണയ്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി പാരീഷ് ഹാളില്‍ നടന്ന സംഗമം സാഹിത്യകാരനും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗവുമായ പൊന്‍കുന്നം സെയ്ദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍ / മുഖ്യപ്രഭാഷണം നടത്തി. ഫാദര്‍ റോയി മലമാക്കല്‍ പ്രൊഫ ജോണി ജോണ്‍, ലൈബ്രറി സെക്രട്ടറി NS നീലകണ്ഠന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കവിതയും കഥയും നോവലും നാടകവുമടക്കമുള്ള സാഹിത്യ ശാഖകളില്‍ രചനകള്‍ നടത്തിയിട്ടുള്ളവരാണ് സംഗമത്തില്‍ ആദരിക്കപ്പെട്ടത്. എസ്.പി നമ്പൂതിരി, ഡോ ജോസ് കെ മാനുവല്‍, KRവിശ്വനാഥന്‍ , കുര്യനാട് ചന്ദ്രന്‍, ചിന്നപ്പന്‍ കുറിച്ചിത്താനം ,രാഗേഷ് മോഹന്‍ ,പ്രകാശ് താമരക്കാട്ട്, എസ് ചന്ദ്രമോഹന്‍, ഹരികുമാര്‍ പാണാട്ട് സുധാമണി ഗോപാല കൃഷ്ണന്‍ തുടങ്ങിയവര്‍ സാഹിത്യകാര സംഗമത്തില്‍ പങ്കെടുത്തു.
0 Comments