Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പരിസ്ഥിതി ദിനാചാരണം

 


മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചാരണം വിപുലമായ പരിപാടികളോടെ നടത്തി. പാലാ ഗവ.ആശുപത്രി അങ്കണത്തില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ വൃക്ഷ തൈനടീല്‍ നിര്‍വ്വഹിച്ചു. ആശുപത്രി ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്ട്‌സ് ഡയറക്ടര്‍ റവ.ഫാ.ജോസ് കീരഞ്ചിറ, ഗവ.ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി.അഭിലാഷ്, നഗരസഭ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം, ആര്‍എംഒമാരായ ഡോ.അരുണ്‍.എം, ഡോ.രേഷ്മ സുരേഷ് എന്നിവര്‍ പങ്കെടുത്തു. മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്സില്‍ ആശുപത്രി ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്ട്‌സ് ഡയറക്ടര്‍ റവ.ഫാ.ജോസ് കീരഞ്ചിറ, ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ മാനേജര്‍ അനൂപ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം, ഓരോ മണിക്കൂറിലും നറുക്കടുപ്പിലൂടെ ഗാര്‍ഡിയന്‍ ഓഫ് എര്‍ത്ത് എന്ന പേരില്‍ ഭാഗ്യശാലികളെ കണ്ടെത്തി തൈ വിതരണം, രോഗികളില്‍ നിന്ന് ചോദ്യങ്ങളിലൂടെ ഉത്തരം പറയുന്നവര്‍ക്ക് തൈ വിതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. 




Post a Comment

0 Comments