Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ശിലാസ്ഥാപനം നടന്നു

 


മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ശിലാസ്ഥാപനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. കാന്‍സര്‍ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആരംഭിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ലഭിക്കുന്ന ചികിത്സ സൗകര്യങ്ങള്‍ നാട്ടിലെ സാധാരണക്കാര്‍ക്കും ലഭ്യമാക്കുന്ന വിധത്തിലാണ് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നാടിന്റെ ആരോഗ്യരംഗത്തിന് പുതിയ നാഴികകല്ലായി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍  മാറുമെന്നും ബിഷപ് പറഞ്ഞു.രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കി പ്രവര്‍ത്തന സജ്ജമാക്കുമെന്ന് അധ്യക്ഷത വഹിച്ച ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശിര്‍വാദ കര്‍മ്മം നേരത്തെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വ്വഹിച്ചിരുന്നു. ആശുപത്രി ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്ട്‌സ് ഡയറക്ടര്‍ റവ.ഫാ.ജോസ് കീരഞ്ചിറ, നഴ്‌സിംഗ് ഡയറക്ടര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ കണിയാംപടിക്കല്‍, ഐടി ഡയറക്ടര്‍ റവ.ഡോ.ജോസഫ് കരികുളം, ഫിനാന്‍സ് ഡയറക്ടര്‍ റവ.ഡോ.ഇമ്മാനുവല്‍ പാറേക്കാട്ട്, ആയുഷ് ഡയറക്ടര്‍ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments