Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂരില്‍ വീടുകളുടെ സംരക്ഷണഭിത്തികള്‍ തകര്‍ന്നു

 


വെള്ളിയാഴ്ച രാത്രിയിലുണ്ടായ  ശക്തമായ മഴ പലയിടത്തും നാശം വിതച്ചു. പുലിയന്നൂരില്‍ 3 വീടുകളുടെ സംരക്ഷണഭിത്തികള്‍ തകര്‍ന്നു. മഴ ശക്തമായി പെയ്തതോടെ വെള്ളം  ഒഴുകിയെത്തി  റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.  പുലിയന്നൂര്‍ കളപ്പുരക്കല്‍ രാമചന്ദ്രന്‍, മുണ്ടക്കല്‍ ബാബു നായര്‍ എന്നിവരുടെ വീടിന്റെ സംരക്ഷണഭിത്തികളാണ് തകര്‍ന്നത്. ഒഴുകിയെത്തിയ വെള്ളം വീടുകളില്‍ കയറിയതും ജനങ്ങളെ വലച്ചു.  വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ശക്തമായ മഴയില്‍ പുലിയന്നൂര്‍ പാടശേഖരങ്ങളില്‍ വെള്ളം കയറി.




Post a Comment

0 Comments