Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുന്നു

 


മീനച്ചില്‍ ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുന്നു. സൊസൈറ്റിയുടെ പുതിയ വര്‍ഷത്തേക്കുള്ള  മെമ്പര്‍ഷിപ്പിന്റെ  വിതരണോദ്ഘാടനം ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയുടെ ആദ്യകാല പ്രസിഡന്റും എംഎല്‍എ യുമായ മാണി സി കാപ്പന്‍ നിര്‍വഹിച്ചു. പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി മൈലാടൂര്‍, കെ.കെ.രാജന്‍, ബൈജു കൊല്ലംപറമ്പില്‍, ഷിബു തേക്കേമറ്റം, വി.എം.അബ്ദുള്ള ഖാന്‍, വിനയകുമാര്‍ മാനസ, പരമേശ്വരന്‍ പുത്തൂര്‍, ആര്‍.വിജി എന്നിവര്‍ പങ്കെടുത്തു. ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ആദ്യ പ്രോഗ്രാം ഓഗസ്റ്റില്‍ നടക്കും.




Post a Comment

0 Comments