Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയില്‍ വെള്ളം കയറുന്നത് മീനച്ചില്‍ വില്ലേജ് ഓഫീസിന്റ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു

 


കനത്ത മഴയില്‍ വെള്ളം കയറുന്നത് മീനച്ചില്‍ വില്ലേജ് ഓഫീസിന്റ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. വില്ലേജ് ഓഫീസ് പരിസരത്ത് വെള്ളംകയുന്നത് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുളവാക്കുകയാണ്. വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി മീനച്ചില്‍ തഹസീല്‍ദാര്‍ രഞ്ജിത് ജോര്‍ജിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. കൃഷിവകുപ്പ് , മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, അസിസ്റ്റന്റ് സെക്രട്ടറി ഗംഗാ എസ്., മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍  ഹേമന്ത് എസ്.,  കൃഷി ഓഫീസര്‍ മഞ്ജുശ്രീ RV, പഞ്ചായത്തംഗം മഞ്ജു ദിലീപ്, ഡപ്യൂട്ടി തഹസില്‍ദാര്‍ ജോര്‍ജ് MD തുടങ്ങിയവര്‍ പങ്കെടുത്തു. തഹസില്‍ദാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വില്ലേജ് ഓഫീസ് സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകള്‍ വിലയിരുത്തി.




Post a Comment

0 Comments