എയ്ഡഡ് സ്‌കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ ജൂലൈ ഒന്നിന് സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കും. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാതെ പിടിച്ചുവെക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ സമീപനം തിരുത്തണമെന്നവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത് . സംസ്ഥാന വൈസ് പ്രസിഡന്റ് സജി മാനാംപുറത്തിന്റെ അധ്യഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സിനോയ് എന്‍ യു, വിിവധ വിദ്യാഭ്യാസ ജില്ലകളിലെ ഭാരവാഹികളായ ജോമോന്‍ മേപ്പുറത്ത്, ജോഷിമോന്‍ പി.ജെ. ബിജി അഗസ്റ്റിന്‍, റോയി ജോസഫ്, ബിജി ജോസഫ്, ബിനോജ് ജോസഫ്, അജയ് മാറ്റം എന്നിവര്‍ പങ്കെടുത്തു.
0 Comments