Breaking...

9/recent/ticker-posts

Header Ads Widget

തടയണ നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്നു.

 


മുളക്കുളം ഗ്രാമപഞ്ചായത്തിലെ കുറുവേലി പാലത്തിന് താഴെ, തോടിന്റെ ബണ്ടു ബലപ്പെടുത്തി ഉയരത്തില്‍ തടയണ നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ജനകീയ പ്രതികരണ വേദി മുളക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നല്‍കി.

തോടിനോട് ചേര്‍ന്ന് പടിഞ്ഞാറ് ഭാഗത്ത് വെള്ളം കെട്ടികിടക്കുന്ന  പുറംപോക്കു സ്ഥലം കൂടി ഏറ്റെടുത്താന്‍ മനോഹരമായ തടാകം നിര്‍മിക്കാന്‍ കഴിയും. ഇടയാറ്റ് പാടശേഖരത്തിലെ കൃഷിക്കും ഈ വെള്ളം ഉപയോഗിക്കാം. വേനല്‍ക്കാലത്ത് കനാല്‍ ജലം കൂടി ലഭിക്കുമെന്നതിനാല്‍ ഇത് പന്ത്രണ്ട് മാസവും ജലസമൃദ്ധമായിരിക്കും. ഇതോടെ സമീപത്തെ വീടുകളിലെ കിണറുകളില്‍ ജലനിരപ്പ് ഉയര്‍ന്ന് കുടിവെള്ള ക്ഷാമവും പരിഹരിക്കാനാവും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി  പദ്ധതി തയാറാക്കി രേഖ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് സമര്‍പ്പിച്ച് പ്രാവര്‍ത്തികമാക്കണമെന്ന് ജനകീയ പ്രതികരണ വേദി സംസ്ഥാന കോര്‍ഡിനേറ്റര്‍ രാജു തെക്കേക്കാല നിവേദനത്തില്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments