Breaking...

9/recent/ticker-posts

Header Ads Widget

ഈ വര്‍ഷത്തെ നാലമ്പല തീര്‍ത്ഥാടനം ജൂലൈ 16 മുതല്‍ ആരംഭിക്കും.

 


ഈ വര്‍ഷത്തെ നാലമ്പല തീര്‍ത്ഥാടനം ജൂലൈ 16 മുതല്‍ ആരംഭിക്കും.നാലമ്പല തീര്‍ത്ഥാടനത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം രാമപുരം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മാണി സി. കാപ്പന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍, പാലാ ആര്‍ഡിഒ ദീപ കെ.പി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍, കെ.എസ്.ഇ.ബി., കെ.എസ്.ആര്‍.ടി.സി., വാട്ടര്‍ അതോറിറ്റി, ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, എക്സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, റവന്യൂ, ആരോഗ്യ വകുപ്പ്, സിവില്‍ സപ്ലൈസ്, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, മര്‍ച്ചന്റ് അസോസിയേഷന്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, നാലമ്പല ദര്‍ശന കമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്രം ഭാരവാഹികള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നാലമ്പലങ്ങളിലേയ്ക്ക് പോകുന്ന റോഡുകളിലെ ഇരു സൈഡിലെ ഓടകളിലുള്ള കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും, റോഡ് സൈഡിലുള്ള കല്ലുകളും തടികളും നീക്കം ചെയ്യണമെന്ന് ആവശ്യമുയര്‍ന്നു. രാമപുരം അമ്പലം ജംഗ്ഷനിലുള്ള ഹൈമാസ്റ്റ് ലൈറ്റും, റോഡുകളിലെ മറ്റ് വഴിവിളക്കുകളും തെളിക്കുന്നതിനും, പോലീസും, ആരോഗ്യ വകുപ്പും, കെ.എസ്.ഇ.ബി.യും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും പൊതുജനങ്ങള്‍ക്ക് ആവശ്യമായ എല്ലാം ചെയ്ത് നല്‍കണമെന്നും യോഗം തീരുമാനിച്ചു. തീര്‍ത്ഥാടന കാലമായ  ഒരു മാസക്കാലം രാമപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളിലും വൈകുന്നേരം വരെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, മെമ്പര്‍മാരായ ആല്‍ബിന്‍ അലക്സ്, ആന്റണി മാത്യു, ജോഷി ജോസഫ്, റോബി തോമസ്, കെ.കെ. ശാന്താറാം, മനോജ് സി. ജോര്‍ജ്, ജെയ്‌മോന്‍ തോമസ്, സുശീല മനോജ്, സെക്രട്ടറി ഷിബു പി., വില്ലേജ് ഓഫീസര്‍മാരായ റോഷന്‍ ജെ.  ജോര്‍ജ്, റിന്‍സി സിറിയക്ക്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് പ്രസിഡന്റ് സജി മിറ്റത്താനി, എം.പി കൃഷ്ണന്‍ നായര്‍, നാലമ്പല കമ്മിറ്റി ഭാരവാഹികളായ പി.ആര്‍. രാമന്‍ നമ്പൂതിരി, അഡ്വ: എ.ആര്‍ ബുദ്ധന്‍,വി. സോമനാഥന്‍ നായര്‍ അക്ഷയ, പി.പി. നിര്‍മ്മലന്‍, ഉണ്ണികൃഷ്ണന്‍ കൃഷ്ണനിവാസ്, റെജികുമാര്‍ യദുഭവന്‍, ശ്രീകുമാര്‍ പറത്താനത്ത്, വിഷ്ണു കൊണ്ടൂര്‍മന, ജയകൃഷ്ണന്‍ കണ്ണംപാലയ്ക്കല്‍ എന്നിവര്‍പ്രസംഗിച്ചു.






Post a Comment

0 Comments