Breaking...

9/recent/ticker-posts

Header Ads Widget

പ്രവര്‍ത്തന രഹിതമായ ATM-കള്‍ ജനങ്ങളെ വലയ്ക്കുന്നു.

 


പാലാ നഗരത്തില്‍ ആവശ്യത്തിന് ATM-കള്‍ ഇല്ലാത്തും പ്രവര്‍ത്തന രഹിതമായ ATMകളും ജനങ്ങളെ  വലയ്ക്കുന്നു. പാലാ സിവില്‍ സ്റ്റേഷന്‍ വളപ്പിലെ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസിന് സമീപത്തുള്ള  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങളായി . ഈ ഭാഗത്ത് വേറെ ATM കള്‍ ഇല്ലാത്തതാണ് ദുരിതമാകുന്നത്. വാഹനം പാര്‍ക്ക് ചെയ്ത് എടിഎമ്മില്‍ എത്തുമ്പോള്‍ മിഷ്യന്‍ പ്രവര്‍ത്തിക്കാതെ വരുന്നത് എത്തുന്നവരെ ദുരിതത്തില്‍ ആക്കുകയാണ്.  സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും മിഷ്യന്‍ പ്രവര്‍ത്തിക്കാത്തത് ബുദ്ധിമുട്ടുളവാക്കുന്നു.  മിഷ്യന്‍ പ്രവര്‍ത്തനമില്ല എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട് . ഇതറിയാതെയാണ് പലരുമെത്തുന്നത് . സിവില്‍ സ്റ്റേഷന്‍ ഭാഗത്തെ ഏക ആശ്രയമാണ് ഈ എ.ടി.എം. സമീപത്തുള്ള യൂണിയന്‍ ബാങ്ക് എടിഎം അടക്കം സ്ഥലം മാറിയതും പൊതുജനങ്ങളെ വിഷമത്തിലാക്കി.  എസ്ബിഐ എടിഎം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.




Post a Comment

0 Comments