Breaking...

9/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.

 


ഗീവര്‍ഗീസ് മാര്‍ കൂറീലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ആവശ്യമില്ലാതെ കാല്‍ പിടിക്കാന്‍ പോയതുകൊണ്ടാണ് ആവശ്യമില്ലാത്തത് കേള്‍ക്കേണ്ടി വന്നതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആള്‍ ആയിരുന്നല്ലോ മാര്‍ കൂറീലോസ്. അപ്പോള്‍ ഇതൊക്കെ കേള്‍ക്കുമെന്നും ജി. സുകുമാരന്‍ നായര്‍ ചോദ്യത്തിന് മറുപടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരെ ലഭിച്ചതില്‍ സന്തോഷമുണ്ട്. ജനാധിപത്യം വിജയിക്കണം. അതിനു ശക്തമായ പ്രതിപക്ഷം വേണം. കേന്ദ്രത്തിലും കേരളത്തിലും അതില്ലാതെ പോയതിന്റെ ഗതികേട് ജനങ്ങള്‍ അനുഭവിച്ചു. ഇപ്പോള്‍ ശക്തമായ പ്രതിപക്ഷം കേന്ദ്രത്തില്‍ ഉണ്ടായപ്പോള്‍ ടോണ്‍ മാറി. അതുപോലെ കേരളത്തിലെ  ജനങ്ങള്‍ക്കും അപ്രീതിയുണ്ട്. ഇനിയുള്ള കാലമെങ്കിലും സംസ്ഥാനത്തെയും പ്രതിപക്ഷത്തെയും ഉള്‍ക്കൊണ്ട് പ്രതിപക്ഷ ബഹുമാനത്തോടെയും, സഹകരണത്തോടെയും ഭരണം നടത്തിയില്ലെങ്കില്‍ കേന്ദ്രത്തിന്റെ അവസ്ഥ തന്നെയായിരിക്കും ഇവിടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനം എന്‍എസ്എസിന് അംഗീകാരമാണെന്ന് പറയുന്നില്ല. സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിനായി എന്‍എസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.




Post a Comment

0 Comments