ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേത്യത്വത്തില്‍ നിര്‍ദ്ധനര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹഭവനം പദ്ധതിയിലേക്ക് ഞീഴൂര്‍ ചെത്തുകുന്നേല്‍ സി.കെ.ബിനു 10 സെന്റ് സ്ഥലം സൗജന്യമായി നല്‍കി. ഒരുമ നിര്‍മിച്ചു നല്‍കുന്ന വീടുകള്‍ എല്ലാവിധ സൗകര്യങ്ങളുമുള്ളതാണെന്ന് ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ കൂടിയായ ബിനു പറഞ്ഞു. 2017 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരുമ ഇതിനോടകം 5 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 6 -ാമത്തെ വീട് നിര്‍മ്മാണമാണ് നടന്നു വരുന്നത്. സ്ഥലം നല്‍കുന്നതിനുള്ള സമ്മതപത്രം ബിനു സി.കെ, ഒരുമ പ്രസിഡന്റ് കെ കെ ജോസ് പ്രകാശിന്കൈമാറി.
0 Comments