Breaking...

9/recent/ticker-posts

Header Ads Widget

ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പിന്റെ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

 


മീനച്ചില്‍ നദീസംരക്ഷണ സമിതി  ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പിന്റെ യൂണിറ്റ് പാലാ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഐ.ഐ.ടി.എം പൂനെയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയുമായ ഡോ. ആര്യാ വി. ബി. ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.  മീനച്ചില്‍ നദീ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രവി പാല, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജീസാ മരിയ, ജെസ് ലിന്‍ പി. ജോസ്, സുനില്‍കുമാര്‍ വി. സി. വിഗ്‌നേഷ് ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിസ്ഥിതി - കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ പിന്തുണയോടെയായിരുന്നു പരിപാടി. സ്‌കൂള്‍ എന്‍. എസ്. എസ്. യൂണിറ്റാണ് ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തിപ്പിക്കുന്നത്.




Post a Comment

0 Comments