Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികളെയും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിച്ചു

 


പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ പഠിച്ച്  എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിച്ചു. പാലാ  സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വികാരി ജനറാള്‍ മോണ്‍. ഡോ.ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേറ്റ്  സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി ഫാ.ജോണ്‍ കണ്ണന്താനം, ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ.ജോര്‍ജ് വരകുകാലാപറമ്പില്‍, പ്രസിഡന്റ് ജോബി കുളത്തറ, സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോസഫ് തെങ്ങുംപള്ളില്‍, ഷിനു ആനത്താരക്കല്‍, വിദ്യാര്‍ത്ഥി പ്രതിനിധി ശ്രേയ എസ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments