പാലാ കുരിശുപളളിയിലെ അമലോത്ഭവ മാതാവിന്റെ മെയ് മാസ വണക്കത്തോടനുബന്ധിച്ച് സി.വൈ.എം.എല്‍ പാലായുടെ ആഭിമുഖ്യത്തില്‍ വസ്ത്രവിതരണം നടത്തി. തുടര്‍ച്ചയായ 77-ാം വര്‍ഷമാണ് നിര്‍ദ്ധനരായവര്‍ക്കും വിവിധ ആതുരസേവനങ്ങളിലെ അന്തേവാസികള്‍ക്കുമായി വസ്ത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്തത്. നൂറോളം പേര്‍ക്ക് പള്ളി അങ്കണത്തില്‍ വച്ച് തന്നെ വസ്ത്രങ്ങള്‍ കൈമാറി. വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി. മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ സൗജന്യ വസ്ത്രവിതരണം ഉദ്ഘാടനം ചെയ്തു. നിര്‍ദ്ധനര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാന്‍ നേതൃത്വം നല്‍കിയ സി .വൈ. എം.എലിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മോണ്‍സിഞ്ഞോര്‍ തടത്തില്‍ പറഞ്ഞു. പ്രസിഡന്റ് ഡിക്‌സണ്‍ പെരുമണ്ണില്‍, സെക്രട്ടറി ബിജു വാതല്ലൂര്‍, കണ്‍വീനര്‍ ജോണി പന്തപ്ലാക്കല്‍, ടെന്‍സന്‍ വലിയകാപ്പില്‍, അജി കുഴിയംപ്ലാവില്‍, കിരണ്‍ അരീക്കല്‍, അഡ്വ. സന്തോഷ് മണര്‍കാട്ട്, ബിനോയി പുളിക്കല്‍, ഷാജി പന്തപ്ലാക്കല്‍, ജോബി കളത്തറ, അഡ്വ. സജി കൂന്താനം, ജിജി പറമുണ്ട, അഡ്വ. ജോണ്‍സി നോമ്പിള്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments