Breaking...

9/recent/ticker-posts

Header Ads Widget

പാല ജനറല്‍ആശുപത്രി അടിസ്ഥാന സൗകര്യ വികസനത്തിന് തുക ചിലവഴിക്കുമെന്ന് ചെയര്‍മാന്‍

 


പാല ജനറല്‍ആശുപത്രി  അടിസ്ഥാന സൗകര്യ വികസനത്തിന് നഗരസഭാ ഫണ്ടില്‍ നിന്നും തുക ചിലവഴിക്കുമെന്ന്  ചെയര്‍മാന്‍ ഷാജു തുരുത്തന്‍ പറഞ്ഞു.  അടിസ്ഥാന സൗകര്യങ്ങള്‍ക്കായി  2 കോടിയില്‍പരം രൂപയാണ് നഗരസഭാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കുന്നത്. ആശുപത്രി വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍ ഇതിനോടകം ടെന്‍ഡര്‍ ചെയ്ത പണികള്‍ ഉടന്‍ ആരംഭിക്കും. ആശുപത്രി ജീവനക്കാരുടെ ജോലി സമയ കൃത്യത ഉറപ്പാക്കുവാന്‍ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം നടപ്പാക്കും. ഫയലുകളുടെ സൂക്ഷിപ്പ് കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കും. പി.ജി ഡിഗ്രിയുള്ള സ്‌പെഷ്യാലിറ്റി വിഭാഗം ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി പ്രത്യേക ചികിത്സാ വിഭാഗങ്ങളില്‍ കൂടുതല്‍ ഒ.പികള്‍ ആരംഭിക്കും. നെഫ്രോളജി വിഭാഗo ഒ.പി. ആഴ്ച്ചയില്‍ 3 ദിവസം പ്രവര്‍ത്തിക്കും. കൂടുതല്‍ ഡയാലിസിസ് രോഗികള്‍ക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ശുചീകരണ ജോലികള്‍ക്ക് കുടുംബശ്രീയില്‍ നിന്നും ജീവനക്കാരെ നിയോഗിക്കും. ക്യാന്‍സര്‍ വിഭാഗത്തിനായി റോഡിയേഷന്‍ ചികിത്സ ആരംഭിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിയ്ക്കാനും തീരുമാനിച്ചു.




Post a Comment

0 Comments