Breaking...

9/recent/ticker-posts

Header Ads Widget

പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവവും മെറിറ്റ് ഡേ ആഘോഷവും

 


പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവവും  മെറിറ്റ് ഡേ ആഘോഷവും നടന്നു. സുവര്‍ണ്ണം 2024 പ്രോഗ്രാം മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പിടിഎ പ്രസിഡന്റ് സുഭാഷ് അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ പ്രതിഭകളെ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍  ബിജി ജോജോ എന്‍ഡോവ്‌മെന്റ് വിതരണം നടത്തി. ഹെഡ്മാസ്റ്റര്‍ ജഹഫറുദ്ദീന്‍ അബൂബക്കര്‍ പ്രവേശനോത്സവ സമ്മാനവിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി എം അഗസ്റ്റിന്‍,സീനിയര്‍ അസിസ്റ്റന്റ് ശ്രീകല കെ., പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എബ്രഹാം,  സ്റ്റാഫ് സെക്രട്ടറി ലിറ്റി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments