Breaking...

9/recent/ticker-posts

Header Ads Widget

CPIM അംഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യത്തെ കൗണ്‍സില്‍ യോഗം നടന്നു

 


പാലാ നഗരസഭയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച CPIM അംഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യത്തെ കൗണ്‍സില്‍ യോഗം നടന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തായ ബിനു പുളിക്കക്കണ്ടം യോഗത്തില്‍ പങ്കെടുത്തില്ല. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന ഭരണപക്ഷത്തെ CPIM കേരള കോണ്‍ഗ്രസ് M അംഗങ്ങള്‍ ഒന്നിച്ചിരിക്കാന്‍ പോലും തയ്യാറാകാതിരുന്ന സാഹചര്യത്തിന് മാറ്റമുണ്ടായതായും 15 അംഗങ്ങളും ഒരേ നിരയില്‍ ഇരിക്കുമെന്നും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ അഭിപ്രായപ്പെട്ടതും ശ്രദ്ധേയമായി.  ബിനു പുളിക്കക്കണ്ടത്തെ പിന്‍തുണച്ചിരുന്ന ഷീബ ജിയോയെയും കൂടി ഒഴിവാക്കിയാണ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഭിപ്രായ പ്രകടനം നടത്തിയത്. ബിനു പുളിക്കക്കണ്ടത്തിന് ചെയര്‍മാന്‍ സ്ഥാനം നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ കറുത്ത ഷര്‍ട്ടിട്ടാണ്  ബിനു പങ്കെടുത്തിരുന്നത്. പുതിയ സാഹചര്യത്തില്‍ കറുപ്പ് ഒഴിവാക്കി വെളുത്ത വസ്ത്രമണിഞ്ഞ് ബിനു പുളിക്കക്കണ്ടം കൗണ്‍സില്‍ യോഗത്തില്‍ എത്തുമെന്ന് കരുതിയിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ എത്താതിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതോടെ അഭിപ്രായ വത്യാസങ്ങള്‍ മാറ്റി വച്ച് മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ് CPM  കേരള കോണ്‍ഗ്രസ് M കക്ഷികള്‍.




Post a Comment

0 Comments