Breaking...

9/recent/ticker-posts

Header Ads Widget

നടപ്പാതയിലെ ടൈലുകള്‍ തകര്‍ന്നതും ഇളകിക്കിടക്കുന്നതും കാല്‍നടയാത്രികരെ ബുദ്ധിമുട്ടിലാക്കുന്നു.

 


പാലാ നഗരത്തിലെ  പ്രധാന കേന്ദ്രങ്ങളില്‍ നടപ്പാതയിലെ ടൈലുകള്‍ തകര്‍ന്നതും ഇളകിക്കിടക്കുന്നതും  കാല്‍നടയാത്രികരെ ബുദ്ധിമുട്ടിലാക്കുന്നു. ടൈലുകളില്‍ തട്ടി  വീഴുന്നതും കാലുകള്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവ് കാഴ്ചയാണ്. ടൈലുകള്‍ തകര്‍ന്നുകിടക്കുന്നത് പ്രായമായവരെയും കുട്ടികളെയുമാണ് ഏറെ വിഷമിപ്പിക്കുന്നത്. കാല്‍ നടയാത്രികരുടെ  സുരക്ഷ ഉറപ്പു വരുത്താനും അപകടഭീതിയില്ലാതെ സഞ്ചരിക്കുവാനും നഗരത്തിലെ നടപ്പാതകളില്‍ തകര്‍ന്നുകിടക്കുന്ന ടൈലുകള്‍ മാറ്റാനും നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.




Post a Comment

0 Comments