Breaking...

9/recent/ticker-posts

Header Ads Widget

സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നടന്നു

 


പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ പ്രവര്‍ത്തന പരീക്ഷണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ ഇടങ്ങളില്‍ സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നടന്നു. പാലായില്‍ മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂലില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണ്‍ വൈകിട്ട് നാല് മണിയോടെ മുഴങ്ങിയത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പട്ടണവാസികള്‍ക്കും കൗതുകമായി.  സംസ്ഥാനത്താകെ 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടന്നത്. വരും ദിവസങ്ങളിലും ഇതു തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.




Post a Comment

0 Comments