Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിസ്ഥിതി ദിനചാരണം നടന്നു.

 


പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിസ്ഥിതി ദിനചാരണം നടന്നു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സ്‌കൗട്ടിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. മുഖ്യാതിഥിയായ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തേല്‍ വൃക്ഷത്തൈ നട്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.  സ്‌കൂളിന്റെ മുന്‍ പ്രിന്‍സിപ്പലും പരിസ്ഥിതി പ്രവര്‍ത്തകനുമായ  മാത്യു എം കുര്യാക്കോസ് പ്രകൃതിക്കൊരു പുനര്‍വായന എന്ന വിഷയത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. കുട്ടികളുടെ പരിസ്ഥിതി ഗാനലാപനവും നടന്നു. പ്രിന്‍സിപ്പല്‍  റെജിമോന്‍ കെ മാത്യു, ഹെഡ്മാസ്റ്റര്‍ റെവ. ഫാ. റെജി തെങ്ങുംപള്ളില്‍, കുമാരി അനുമോള്‍ ബെന്നി എന്നിവര്‍  പ്രഭാഷണം നടത്തി.




Post a Comment

0 Comments