Breaking...

9/recent/ticker-posts

Header Ads Widget

പരിസ്ഥിതി ദിനമാചരിച്ചു.

 


പാലാ സെന്റെ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്റെയും സെന്റെ് തോമസ് ഹൈസ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനമാചരിച്ചു. ഡി.എല്‍.എഡ്. ഒന്നാംവര്‍ഷ വിദ്യാര്‍ഥി ജിതിന്‍ സണ്ണി  അധ്യക്ഷനായിരുന്നു.  എം.എഡ്. വിഭാഗം മേധാവി ഡോ. ടി. എം മോളിക്കുട്ടിയ്ക്ക്  തൈ കൈമാറി അധ്യാപിക സാലിക്കുട്ടി  ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഡി.എല്‍.എഡ് വിദ്യാര്‍ത്ഥികള്‍  വിവിധങ്ങളായ കലാപരിപാടികളും പരിസ്ഥിതിയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും നടത്തി. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെയും സെന്റ്. തോമസ് ഹൈസ്‌കൂളിന്റെയും ഡി. എല്‍.എഡ്. വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സെന്റ് തോമസ് ഹൈ സ്‌കൂള്‍ പരിസരത്ത് വ്യക്ഷതൈകള്‍ നട്ടു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. സി. ബീനാമ്മ മാത്യു, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാദര്‍.റെജി തെങ്ങുംപള്ളിയില്‍, ഡോ. അലക്‌സ് ജോര്‍ജ്,  അധ്യാപിക ഷീജ തോമസ് എന്നിവര്‍ സംബന്ധിച്ചു. ബി.എഡ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ക്യാമ്പസിനുള്ളിലെ ലോണും ക്യാമ്പസിലേക്കുള്ള ആര്‍ച്ച് മുതല്‍  പ്രധാന ഗേറ്റ് വരെ ഉള്ള വഴിയും പരിസരവും വൃത്തിയാക്കുകയും ചെയ്തു.




Post a Comment

0 Comments