പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ സമൂഹ വിവാഹം മംഗല്യം 2024 നടന്നു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് സമൂഹ വിവാഹം ജലസേന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബിനോ ഐ കോശി മുഖ്യപ്രഭാഷണം നടത്തി. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍. വെങ്കിടാചലം, അഡ്വ. ആര്‍. മനോജ് പാലാ, മജു പുളിക്കന്‍, മാത്യു കൊക്കാട്ട്, സിബി പ്ലാത്തോട്ടം, ജോസ് തെങ്ങുംപള്ളി, സാബു ജോസഫ്, ശ്രീകുമാര്‍ പാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments