Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ മയിലുകള്‍ വിരുന്നെത്തി

 


ഏറ്റുമാനൂരില്‍ മയിലുകള്‍ വിരുന്നെത്തി. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു അതിഥികളായി പെണ്‍മയിലുകള്‍ വിരുന്ന്  എത്തിയത്. ഏറ്റുമാനൂര്‍ നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിന്റെ പാലാ റോഡ് സൈഡില്‍ ഉള്ള സ്‌കൂള്‍ കെട്ടിടത്തിന് മുക ളിലാണ് മയിലുകള്‍ ഇരിപ്പുറപ്പിച്ചത്.  ഓട്ടോ സ്റ്റാന്‍ഡിന്റെ പിന്‍വശം കെട്ടിടത്തിന് മുകളിലാണ് ഇവ മണിക്കൂറുകള്‍  വിശ്രമിച്ചത്. കാഴ്ചക്കാരായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വഴിയാത്രക്കാരും ഓട്ടോ സ്റ്റാന്‍ഡിലെ തൊഴിലാളികളും ചുറ്റും കൂടിയിട്ടും തെല്ലും ഭയമില്ലാതെ ഇണക്കത്തോടെയായിരുന്നു മയിലുകളുടെ പെരുമാറ്റം.




Post a Comment

0 Comments