കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി പെന്‍ബോക്‌സ് സ്ഥാപിച്ചു. അധ്യാപിക ലിജി മോള്‍ എബ്രഹാമിന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍ പ്രധാന അധ്യാപിക സുജാ മേരി തോമസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പേപ്പര്‍ പേനകളും മഷി പേനകളും പ്രോത്സാഹിപ്പിക്കുക, ഉപയോഗപ്രദം അല്ലാത്ത പ്ലാസ്റ്റിക് പേനകള്‍ ബോക്‌സില്‍ നിക്ഷേപിക്കുക, ബോക്‌സില്‍ നിന്നും ശേഖരിക്കുന്ന പേനകള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെയാണ് പെന്‍ ബോക്‌സ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ജിനോ തോമസ് പറഞ്ഞു. അധ്യാപകരായ രാഹുല്‍ദാസ് കെ ആര്‍, മാത്യു ഫിലിപ്പ്, സിബി തോമസ് തോമസ്, സൈമണ്‍ ജോയ്, റോഷന്‍ ജെയിംസ്, മാത്യൂസ് ജോര്‍ജ്, സിനി ജോസ്, ഡോണ ജോബി, നിമിഷാ മുരളി പിങ്കി ജോയ്, സിമി ജോണ്‍, സിസ്റ്റര്‍ ടോമി, സിസ്റ്റര്‍ ലൂസി, സിസ്റ്റര്‍ നിഷ, ടീന ജോണ്‍, എന്നിവര്‍ പങ്കെടുത്തു.
0 Comments