Breaking...

9/recent/ticker-posts

Header Ads Widget

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് പാടത്തേയ്ക്ക് മറിഞ്ഞു

 


അമിത വേഗതയില്‍ വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് പാടത്തേയ്ക്ക് മറിഞ്ഞു. വാഴൂര്‍ റോഡില്‍ തെങ്ങണ പെരുമ്പനച്ചിയില്‍ ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കറുകച്ചാല്‍ ഭാഗത്ത് നിന്ന് ചങ്ങനാശേരിയിലേക്ക് വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് പോസ്റ്റിലും നിരവധി വാഹനങ്ങളിലും ഇടിച്ചശേഷം റോഡിന് സമീപമുളള സംരക്ഷണ ഭിത്തിയില്‍  ഇടിച്ച്‌ശേഷം പാടത്തേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ സ്ഥലത്തെത്തി ഡ്രൈവറെ പുറത്തെടുത്തു. പാമ്പാടി വെള്ളറ സ്വദേശി വാസുദേവനാണ് (70) ഗുരുതര പരുക്കേറ്റത്. അഗ്‌നിശമനസേന സ്ഥലത്തെത്തി ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.




Post a Comment

0 Comments