Breaking...

9/recent/ticker-posts

Header Ads Widget

ജോസ് കെ മാണിയുടെ പാര്‍ട്ടിയെ ജനം അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് കോട്ടയത്തെ വിജയമെന്ന് പി.ജെ ജോസഫ്

 


ജോസ് കെ മാണിയുടെ പാര്‍ട്ടിയെ ജനം അംഗീകരിക്കുന്നില്ലെന്നും അതിന്റെ തെളിവാണ് കോട്ടയത്തെ കേരള കോണ്‍ഗ്രസ് വിജയമെന്നും പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ വിജയമാണ് ഉണ്ടായത്. ബിജെപിയുടെ തൃശ്ശൂരിലെ വിജയം പ്രത്യേക സാഹചര്യത്തിലാണെന്നും അക്കാര്യത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രത്യേകം പഠിക്കുന്നുണ്ടെന്നും ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നമായി ഓട്ടോറിക്ഷ തന്നെ ആവശ്യപ്പെടുമെന്ന് ജോസഫ് വ്യക്തമാക്കി. സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷ എല്ലാവരും വേഗത്തില്‍ ഇഷ്ടപ്പെടുമെന്നും സംസ്ഥാന കമ്മറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.





Post a Comment

0 Comments