Breaking...

9/recent/ticker-posts

Header Ads Widget

തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ വ്യാപക പരിശോധന നടത്തി

 


വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രാമപുരം സ്വദേശിനിയായ മധ്യവയസ്‌കയുടെ വളകള്‍ അറുത്തെടുത്ത് രക്ഷപ്പെട്ട സംഘത്തിലെ കൂട്ടു പ്രതികള്‍ക്കായി പോലീസ് തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ വ്യാപക പരിശോധന നടത്തി. സന്തോഷ്, വേലന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും, ഇവരെ തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും പിടികൂടുകയുമായിരുന്നു. ഏപ്രില്‍ 28ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു കവര്‍ച്ച. രാമപുരം പുതുവേലി ചോരക്കുഴി ഭാഗത്തുള്ള വീട്ടില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്‌കയുടെ കയ്യില്‍ കിടന്ന രണ്ട് സ്വര്‍ണ്ണ വളകള്‍ മുറിച്ചെടുത്ത് മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും മോഷണം നടത്തുന്ന ഇവരെ കണ്ടെത്തി പിടികൂടുകയായിരുന്നു.  മോഷണസംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ കാമാക്ഷിപുരത്തുള്ളവരാണെന്ന് കണ്ടെത്തുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥര്‍ ആയുധങ്ങളുമായി മൂന്നു വാഹനങ്ങളിലായി  തമിഴ്‌നാട്ടിലെ ഗ്രാമത്തിലെത്തി  ഇവിടെ പരിശോധന നടത്തുകയായിരുന്നു. രണ്ടുദിവസം രാത്രിയും പകലുമായി നടന്ന പരിശോധനയില്‍ മോഷണത്തിനുപയോഗിച്ച ആയുധങ്ങളും, യാത്ര ചെയ്യാന്‍ ഉപയോഗിച്ച ബൈക്കും കണ്ടെടുക്കുകയും, മോഷ്ടിച്ച സ്വര്‍ണ്ണം വില്പന നടത്തിയ സ്വര്‍ണ്ണകടയില്‍ നിന്നും  കണ്ടെടുക്കുകയും ചെയ്തു. കേരളത്തില്‍ ജോലി ചെയ്തു വരുന്ന സമയങ്ങളില്‍ മോഷണം നടത്തുന്നതിന് അനുയോജ്യമായ വീടുകള്‍ പകല്‍ സമയം കണ്ടെത്തി കാമാക്ഷിപുരത്തു നിന്നും കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി രാത്രി സമയങ്ങളില്‍ വീടുകളുടെ വാതിലുകള്‍ പൊളിച്ച് മോഷണം ചെയ്യുന്ന രീതിയാണ് കവര്‍ച്ചാ സംഘങ്ങള്‍  അവലംബിച്ചു വന്നിരുന്നത്. പാലാ ഡി.വൈ.എസ്.പി. കെ സദന്‍, എസ്.എച്.ഓ മാരായ ജോബിന്‍ ആന്റണി, ബി. ഉണ്ണികൃഷ്ണന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.




Post a Comment

0 Comments