പൂവരണിയില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ പൂവരണി പള്ളിക്കു സമീപമായിരുന്നു അപകടം. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിവന്ന പൂവരണി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞത്. പരിക്കേറ്റ പൂവരണി സ്വദേശികളായ സണ്ണി (61), ജാന്‍സി (58), ഡോണ മരിയ (28), ഡാനിഷ് (32) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
0 Comments