Breaking...

9/recent/ticker-posts

Header Ads Widget

അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

 


സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശി മിന്റു കാലിറ്റഎന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം പിതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പൂവന്‍തുരുത്ത് ഭാഗത്ത് വച്ച്  കഴുത്തിനു പിടിച്ചു വലിച്ച് വണ്ടിയില്‍ നിന്നും താഴെയിടുകയായിരുന്നു. വണ്ടി ഓടിച്ചിരുന്ന പിതാവ് സ്‌കൂട്ടറുമായി വഴിയില്‍ വീഴുകയും ചെയ്തു. വഴിയില്‍ വീണ പെണ്‍കുട്ടിയെ ഇയാള്‍ ആക്രമിക്കുകയുമായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ എത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ എസ്.ഐ മനോജ്കുമാര്‍ കെ.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.





Post a Comment

0 Comments