Breaking...

9/recent/ticker-posts

Header Ads Widget

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ വിദ്യാര്‍ഥികള്‍

 


പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ സ്‌കൂളില്‍ എത്തി. ധരിക്കാന്‍ സൗകര്യപ്രദമായ പുതിയ യൂണിഫോം തങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു. കുട്ടികളില്‍ ലിംഗ സമത്വം എന്ന ആശയം വളര്‍ത്താനും പരസ്പര ബഹുമാനത്തോടെ ഇടപെടാനും ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബ് അംഗങ്ങളുടെ പുതിയ യൂണിഫോം സഹായകരമാകുമെന്ന് യൂണിഫോം അവതരിപ്പിച്ച് സംസാരിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍  രാജേഷ് വാളിപ്ലാക്കല്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യനീതി എന്ന ആശയത്തെ അടിസ്ഥാനമാക്കി സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് ക്ലബ് നടത്തിയ ഈ ശ്രമം ഏറെ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ അജി വി. ജെ. അധ്യക്ഷത വഹിച്ച യോഗത്തില്‍ കൈറ്റ് മാസ്റ്റര്‍ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യ കെ. എസ്. എന്നിവര്‍സംസാരിച്ചു.




Post a Comment

0 Comments