Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പുന്നത്തുറ ഗവ. യു.പി സ്‌കൂളില്‍ വായനാദിനാചരണം

 


ഏറ്റുമാനൂര്‍ പുന്നത്തുറ ഗവ. യു.പി സ്‌കൂളില്‍ വായനാദിനാചരണം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ടി ജി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോസ്മി ജോസഫ് അധ്യക്ഷത വഹിച്ചു. കുഞ്ഞുണ്ണി സ്മാരക സാഹിത്യ പുരസ്‌കാര ജേതാവ് റ്റി എ മണി തൃക്കോതമംഗലം, എസ്എസ്ജി പ്രസിഡന്റ് എം കെ സുഗതന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോ ജോസഫ്, വിദ്യാര്‍ത്ഥി പ്രതിനിധി ശ്രീലക്ഷ്മി, സ്റ്റാഫ് പ്രതിനിധി സജി പി ഗോപാല്‍,  എന്നിവര്‍ സംസാരിച്ചു. ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി രേവതി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുസ്തക പ്രദര്‍ശനം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും വായനാദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.




Post a Comment

0 Comments